Connect with us

helicopter crash

ഹെലികോപ്റ്റര്‍ അപകടം: രണ്ടാമത്തെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു

അപകടത്തില്‍ മറ്റൊരു പൈലറ്റിനെ മരിച്ച നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Published

|

Last Updated

ദുബൈ  | വ്യാഴാഴ്ച ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടാമത്തെ പൈലറ്റ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. എയ്റോഗള്‍ഫ് ‘ബെല്‍ 212’ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മറ്റൊരു പൈലറ്റിനെ മരിച്ച നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ഹെലികോപ്റ്ററില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായൊരുന്നുള്ളൂ. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്ഷോര്‍ റിഗിനുമിടയില്‍ പതിവു പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന ഹെലികോപ്റ്റര്‍ ആണ് യു എ ഇ തീരത്ത് കടലില്‍ തകര്‍ന്നതെന്ന് എയ്റോഗള്‍ഫ് പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റുമാരില്‍ ഒരാള്‍ ഈജിപ്തുകാരനും മറ്റൊരാള്‍ ദക്ഷിണാഫ്രിക്കക്കാരനുമാണ്. അധികൃതരുമായി ചേര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനും അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണ് എന്നും എയ്റോഗള്‍ഫ് പറഞ്ഞു.

 

Latest