Connect with us

Kerala

ഹെലികോപ്റ്റര്‍ അപകടം; നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ റണ്‍വേയില്‍ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റണ്‍വെ തുറന്നത്

Published

|

Last Updated

കൊച്ചി | ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ റണ്‍വേയില്‍ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റണ്‍വെ തുറന്നത്. ഇതിന് പിന്നാലെ ഡല്‍ഹി-കൊച്ചി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

മാലി ദീപില്‍ നിന്നുള്ള വിമാനവും അല്‍പ്പസമയത്തില്‍ കൊച്ചിയില്‍ തന്നെ ഇറങ്ങും.ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയിരുന്നു. റണ്‍വേ തുറന്ന് നല്‍കിയതിനാല്‍ വിമാനത്താവളത്തില്‍ ബോര്‍ഡിങ് നടപടികള്‍ വീണ്ടും തുടങ്ങി.

Latest