Connect with us

National

ഹെലികോപ്ടര്‍ അപകടം; സംയുക്തസേനാ സംഘം ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി

Published

|

Last Updated

കൂനൂര്‍ | ഹെലികോപ്ടര്‍ അപകടം നടന്ന കൂനൂരിലെ നഞ്ചപ്പസത്രയില്‍ സംയുക്തസേനാ സംഘം ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോഡര്‍, ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് പരിശോധനക്കായി കൈമാറി. അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന കൂനൂര്‍ റെയില്‍പ്പാത എന്നിവിടങ്ങളിലും എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തി.

അപകടത്തെ കുറിച്ച് തമിഴ്നാട് പോലീസും അന്വേഷിക്കുമെന്ന് ഡി ജി പി. ശൈലേന്ദ്ര ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. ഊട്ടി എ ഡി എസ് പി. മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രദേശവാസികളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും ഡി ജി പി വ്യക്തമാക്കി.