Connect with us

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സ്വകാര്യ ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണു. ഹെലികോപ്ടറിലെ രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പെലറ്റുമാര്‍ ഹെലികോപ്ടറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും പരിക്കുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു ഹെലികോപ്റ്റര്‍. മഹാഡിലെ താത്ക്കാലിക ഹെലിപാഡില്‍ രാവിലെ ഹെലികോപ്ടര്‍ പൊടുന്നനെ തകര്‍ന്നു വീഴുകയായിരുന്നു.

Latest