International
മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; അഞ്ച് യു.എസ് സൈനികര്‍ മരിച്ചു
സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ കടലിലേക്ക് തകര്‍ന്നു വീണത്.
വാഷിങ്ടണ്‍| പരിശീലനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അഞ്ച് അമേരിക്കന്‍ സൈനികര്‍ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് കടലിലേക്ക് തകര്‍ന്നു വീണത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന അഞ്ച് യുഎസ് സൈനികര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറില്‍ സൗത്ത് കരോലിനയില്‍ ഒരു എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. ഏപ്രിലില്‍ അലാസ്‌കയിലെ പ്രദേശത്ത് പരിശീലന ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കെന്റക്കിയില്‍ രാത്രികാല പരിശീലനത്തിനിടെ രണ്ട് യു.എസ് ആര്‍മി ഹെലികോപ്ടറുകള്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.