Connect with us

helicopter accident

റുമേനിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; ഏഴ് സൈനികര്‍ മരിച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിങ്കടലിലാണ് തകര്‍ന്നുവീണത്

Published

|

Last Updated

ബുക്കാറെസ്റ്റ് |  കിഴക്കന്‍ റുമേനിയയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് സൈനികര്‍ മരിച്ചു. എയര്‍ഫീല്‍ഡില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ ഗുരാ ദൊബ്രോഗെയില്‍ ഐ എ ആര്‍ 330 പ്യൂമ ഹെലികോപ്ടറാണ് കരിങ്കടലില്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശയവിനിമയം നഷ്ടപ്പെട്ട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ രണ്ട് മിഗ്-21 ലാന്‍സ് ആര്‍ വിമാനങ്ങളെ തിരയുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

 

 

 

 

Latest