International
യു എ ഇയിൽ ഹെലികോപ്ടർ കടലിൽ തകർന്നു വീണു; രണ്ട് പേർക്കായി തിരച്ചിൽ
രാത്രി പരിശീലനം നടത്തുന്നതിനിടെയാണ് അപകടം.
അബൂദബി | യു എ ഇയിൽ ഹെലികോപ്ടർ കടലിൽ തകർന്നുവീണു. വ്യാഴാഴ്ച രാത്രി 10.30ഓടെ എയ്‌റോഗൾഫിന്റെ ബെൽ 212 ഹെലികോപ്ടറാണ് തകർന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ അറിയിച്ചു. അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എ6-എഎൽഡി എന്ന രജിസ്‌ട്രേഷനിലുള്ള ഹെലികോപ്ടറാണ് അപകടത്തിൽ പെട്ടത്.
രാത്രി പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. ഹെലികോപ്ടറിൽ ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ പൗരന്മാരായ രണ്ട് പൈലറ്റുമാരാണുണ്ടായിരുന്നത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണെന്നും വിമാനാപകട അന്വേഷണ സംഘം രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചുവെന്നും അധികൃതർ അറിയിച്ചു.
---- facebook comment plugin here -----