Connect with us

Editors Pick

ഹലോ കടല്‍ക്കുതിരേ; വെള്ളത്തിനടിയില്‍ ജീവികള്‍ സംസാരിക്കുമ്പോള്‍

സമുദ്രജീവികള്‍ ആശയവിനിമയം നടത്താന്‍ 'ഇന്‍ഫോ-കെമിക്കല്‍സ്'എന്ന് വിളിക്കുന്ന രാസ സിഗ്‌നലുകളാണ് ഉപയോഗിക്കുന്നത്.

Published

|

Last Updated

ടലിലും മറ്റ് ജലാശയങ്ങളിലും ജീവികള്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അതെ, വെള്ളത്തിനടിയിലുള്ള ജീവികള്‍ വിവിധ രീതികളില്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക അവയവങ്ങള്‍ വരെയുള്ള ജീവികളുണ്ട്. വെള്ളത്തിനടിയിലുള്ള ജീവികള്‍ക്ക് ആശയവിനിമയം നടത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ശബ്ദം.

തിമിംഗലം, ഡോള്‍ഫിന്‍, ഷാര്‍ക്ക് പോലുള്ള ജീവികള്‍ക്ക് ശബ്ദങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സ്വീകരിക്കാനുമുള്ള പ്രത്യേക കഴിവുണ്ട്. ഇവ ഉല്‍പ്പാദിപ്പിക്കുന്ന ശബ്ദങ്ങള്‍ വെള്ളത്തിനടിയില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കും. ഇവയെ പിന്തുടര്‍ന്നാണ് ഇവ ഭക്ഷണം ഉള്‍പ്പെടെ കണ്ടെത്തുന്നത്. വലിയ തിമിംഗലങ്ങള്‍ക്ക് കുറഞ്ഞ ആവൃത്തികള്‍ ഉപയോഗിച്ച് ദീര്‍ഘദൂരം ആശയവിനിമയം നടത്താന്‍ കഴിയും

സമുദ്രജീവികള്‍ ആശയവിനിമയം നടത്താന്‍ ‘ഇന്‍ഫോ-കെമിക്കല്‍സ്’എന്ന് വിളിക്കുന്ന രാസ സിഗ്‌നലുകളാണ് ഉപയോഗിക്കുന്നത്. ഈ സിഗ്‌നലുകള്‍ ലളിതമായ തന്മാത്രകളോ സങ്കീര്‍ണ്ണ സംയുക്തങ്ങളോ ആകാം. ചില മത്സ്യങ്ങള്‍ നിറം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നു. മാര്‍ലിന്‍ ഫ്‌ലാഷ് എന്ന ജീവികള്‍ അതിന് ഉദാഹരണമാണ്. ചില ജലജീവികള്‍ ശാരീരിക സമ്പര്‍ക്കത്തിലൂടെയും വൈദ്യുത സിഗ്‌നലുകളിലൂടെയും ആശയവിനിമയം നടത്തുന്നുണ്ട്. കടല്‍ക്കുതിര ഇതില്‍പെട്ടവയാണ്.

 

 

Latest