Connect with us

Kerala

തീച്ചൂളയില്‍ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സഹായം നല്‍കും: മന്ത്രി

എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Published

|

Last Updated

കോഴിക്കോട് | പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയില്‍ വീണു മരിച്ച ബംഗാള്‍ സ്വദേശി നസീര്‍ ഹസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

നസീര്‍ ഹസ്സന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമേ ആയിരുന്നുള്ളൂ എന്നാണ് എറണാകുളം ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.

നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയില്‍ സംഭവിച്ച അപകടമരണം ആയതിനാല്‍ എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭിക്കുന്നതിനുളള നടപടികളും സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.