Kerala
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം: റിമ കല്ലിങ്കല്‍
തിരുവനന്തപുരം | സിനിമാ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കല്‍. നിയമ നിര്‍മാണത്തിനു മുമ്പ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ സ്ത്രീകളെന്ന നിലയില്‍ തങ്ങള്‍ക്ക് അവകാശമുണ്ട്.
നിയമ നിര്‍മാണത്തില്‍ സിനിമാ മേഖലയിലെ വനിതകളോടും അഭിപ്രായം തേടണമെന്നും നിയമ നിര്‍മാണത്തിന് നേരത്തെത്തന്നെ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു.
---- facebook comment plugin here -----