Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചക്ക് ശേഷം
നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹരജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ തടസമായത്.
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പുറത്തുവിടാത്ത ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചക്ക് ശേഷം. ഡല്‍ഹിയിലുള്ള വിവരാവകാശ കമ്മിഷണര്‍ തിരച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ന് രാവിലെ 11 ഓടെ തീരുമാനമുണ്ടാകുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹരജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ തടസമായത്.
നേരത്തെ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരോട് ഇന്ന് രാവിലെ 11 ഓടെ ഉത്തരവ് കൈപ്പറ്റാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.