Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ട്; നിങ്ങളാണോ കോടതി? വലിയൊരു സംവിധാനത്തെ തകിടം മറിക്കരുത്: മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി
ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ | ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമ മേഖലക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ചെയ്യുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
അമ്മ സംഘടനയുമായുള്ള കാര്യം ഇപ്പോഴല്ല ചോദിക്കേണ്ടത്. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫിസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണം. ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷിന്റെ കാര്യത്തില്‍ കോടതി എന്തെങ്കിലും പറഞ്ഞോ, കാര്യങ്ങള്‍ കോടതി പറയും.
ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.