Kerala
ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാനാകില്ല; മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട് വരണം: പി സതീദേവി
വനിതാ കമ്മീഷന്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാല്‍പര്യ ഹരജിയില്‍ ഹൈക്കോടതി എന്താണോ നിര്‍ദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു
കോഴിക്കോട് | ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി.ആധികരികമായ പരാതി വേണം.അതിനാല്‍ മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും സതീദേവി പറഞ്ഞു. ഇപ്രകാരം പരാതി നല്‍കിയാല്‍ നിയമപരമായ സാധ്യതകള്‍ പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്ത് തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ വേണമെന്ന് പറയാന്‍ പരാതിക്കാരായ ആളുകള്‍ മുന്നോട്ട് വരണം. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ ഭാഗമായാണ് നമ്മുടെ നിയമ വ്യവസ്ഥ ഉള്ളത് എന്നതുകൊണ്ട് തന്നെ പരാതിയില്ലാതെ പോലീസിന് കേസെടുക്കാന്‍ പറ്റില്ല. പരാതിക്കാരില്ലാതെ കേസെടുത്തുകഴിഞ്ഞാല്‍ അതിന് നിലനില്‍പ്പുണ്ടാകില്ലെന്നും പി സതീദേവി പറഞ്ഞു.
വനിതാ കമ്മീഷന്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാല്‍പര്യ ഹരജിയില്‍ ഹൈക്കോടതി എന്താണോ നിര്‍ദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കക്ഷി ചേരാന്‍ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
അതേസമയം ഈ സംസ്ഥാനത്തെ ഏത് തൊഴില്‍ മേഖലയിലുള്ള സത്രീകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണുന്നതിനായി എക്കാലത്തും വനിതാ കമ്മീഷന്‍ ഇടപ്പെട്ടിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.