Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ട്; സിനിമാ മേഖല സ്വയംനവീകരണത്തിന് തയ്യാറാകണം: ശശി തരൂർ
റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അഞ്ചുവര്‍ഷം റിപോര്‍ട്ട് പുറത്തുവിട്ടില്ല. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാതിരുന്നത് ശരിയായില്ലെന്നും ശശീ തരൂര്‍ പറഞ്ഞു.
മൊഴിനല്‍കിയ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപോര്‍ട്ട് ഉണ്ടല്ലോ. പിന്നെ എന്തിനാണ് വീണ്ടും പരാതിയെന്നും തരൂര്‍ ചോദിച്ചു.