Connect with us

Kerala

ഹേമ കമ്മിറ്റി റിപോര്‍ട്ട്; പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്: ഹരജികള്‍ ഹൈക്കോടതിയില്‍

മലയാള സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

കൊച്ചി | ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച ഹരജികള്‍ ഇന്ന് ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്ന് നടക്കുക.ഹേമ കമ്മിറ്റി റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹരജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.

ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി , റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍, ടി പി നന്ദകുമാര്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവര്‍ നല്‍കിയ ഹരജികളും പ്രത്യേക ബെഞ്ച് പരിഗണിക്കും.ഹരജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

മലയാള സിനിമ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പ്രത്യേക ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരും.

Latest