Connect with us

Kerala

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു; സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെന്നും മന്ത്രി സജി ചെറിയാന്‍

. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ മാത്രമല്ല കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത്,  നടി പാര്‍വതിക്ക് അതു മനസ്സിലാകാത്തതുകൊണ്ടാകും വിമര്‍ശനം ഉന്നയിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ലെന്നും സര്‍ക്കാര്‍ ഒന്നിനും എതിരല്ലെന്നും മന്ത്രി പറഞ്ഞു. ഹേമ കമറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് മന്ത്രിയുടെ പ്രതികരണം.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഹൈക്കോടതി പരിശോധിക്കട്ടെ. പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. കോടതി എന്താണോ ഉത്തരവ് നല്‍കുന്നത് അത് അനുസരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു

സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. നവംബര്‍ 23,24,25 തീയതികളില്‍ എറണാകുളത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ മാത്രമല്ല കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത്,  നടി പാര്‍വതിക്ക് അതു മനസ്സിലാകാത്തതുകൊണ്ടാകും വിമര്‍ശനം ഉന്നയിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ ഏതെല്ലാം സിനിമാ നയത്തിലേക്ക് വരണമെന്നതാണ് ചര്‍ച്ച ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

 

Latest