hema committee report
ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇന്ന്
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം ഇന്ന്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും എന്നാണ് കെ സി എ അറിയിപ്പ്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നശേഷവും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.അതേസമയം ഇന്ന് ഗാന്ധിമതി ബാലന്‍ അനുസ്മരണവും ബേബി ജോണ്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് ലോഞ്ചിങിലും മോഹന്‍ലാല്‍ പങ്കെടുക്കും. ശേഷം ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ അവാര്‍ഡ് ആണ് മോഹന്‍ലാലിന്റെ മൂന്നാമത്തെ പരിപാടി. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലുമൊത്ത് വേദി പങ്കിടുന്നുണ്ട്.