Connect with us

hema committe

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; റിപ്പോര്‍ട്ട് പൂര്‍ണമായി കോടതിയില്‍ സമര്‍പ്പിക്കണം

കേസില്‍ വനിതാ കമ്മിഷനെ സ്വമേധയാ കക്ഷി ചേര്‍ത്തു

Published

|

Last Updated

കൊച്ചി | ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്ങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹോമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. കേസില്‍ വനിതാ കമ്മിഷനെ സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്.

പൂര്‍ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് തിരുവനന്തപുരം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.