Kerala
ഹേമ കമ്മിറ്റി റിപോർട്ട് ആദരിക്കപ്പെടേണ്ടത്; സിനിമയിൽ കുറേക്കാലമായി സജീവമല്ല, റിപോർട്ടിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ല: സുരേഷ് ഗോപി
എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ എത്തിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
കൊച്ചി | ഹേമാ കമ്മിറ്റി റിപോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കേണ്ടത് സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കണം സംഘടനകള്‍ താരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിനിമയില്‍ കുറേക്കാലമായി സജീവമല്ലാത്തതിനാല്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് നിലവില്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമകമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പഠിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരികമുന്നേറ്റത്തില്‍ നിര്‍ണായക പങ്കുള്ള സിനിമാരംഗത്തെ കളങ്കപ്പെടുത്തുന്നവര്‍ നടപടിക്ക് വിധേയരാവണം. എല്ലാവരും മോശക്കാരാണെന്ന പ്രചാരണം പാടില്ലെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
റിപോർട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുമ്പോട്ട് വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകും.എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ എത്തിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.