Connect with us

Kottayam

ഹേമലത പ്രേംസാഗര്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കെ വി ബിന്ദു രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്

Published

|

Last Updated

കോട്ടയം | കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഹേമലത പ്രേം സാഗറിനെ തിരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. 2003- 2005 കാലയളവില്‍ വെള്ളാവൂര്‍ പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.

2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. 2005 കാലത്ത് വെള്ളാവൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വെള്ളാവൂര്‍ സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതിയംഗമാണ്.

ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഭര്‍ത്താവ്: പ്രേംസാഗര്‍. മക്കള്‍: സ്വാതി സാഗര്‍, സൂര്യ സാഗര്‍. കെ വി ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ വരണാധികാരിയായിരുന്നു

 

Latest