Connect with us

hemanth soran

ഇ ഡി ക്കെതിരെ ഹേമന്ദ് സോറന്‍ പോലീസില്‍ പരാതി നല്‍കി

പട്ടിക ജാതി - പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടല്‍ നിയമപ്രകാരമാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. 

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ തനിക്കെതിരെ അന്വേഷണങ്ങള്‍ നടത്തുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പട്ടിക ജാതി – പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടല്‍ നിയമപ്രകാരമാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

ഭൂമി കുംഭകോണ ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ഇന്നും സോറനെ റാഞ്ചിയിലെ വസതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു സോറന്‍ പോലീസ് പരാതിയുമായി മുന്നോട്ട് പോകുന്നത്. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് ഹേമന്ദ് സോറനെ ഇ ഡി ചോദ്യം ചെയ്യുന്നത്.

ജനുവരി 20 നും അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. റാഞ്ചിയില്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇ ഡി യുടെ നടപടിയെന്ന് ഹേമന്ദ് സോറന്‍ ആരോപിച്ചു.

Latest