hemanth soran
അറസ്റ്റിനെതിരെ ഹേമന്ദ് സോറന്‍ ഹൈക്കോടതിയില്‍
ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്

റാഞ്ചി | ഭൂമി കുംഭകോണ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഹൈക്കോതിയില്‍. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനൊടുവില്‍ ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.
സോറന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന ചംപൈ സോറനാണ് ഝാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി. ആക്ടിങ് ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖര്‍, ജസ്റ്റിസ് അനുഭവ റാവത്ത് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
---- facebook comment plugin here -----