Connect with us

National

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് നിലവില്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ട്

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് നിലവില്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ജെഎംഎം27, കോണ്‍ഗ്രസ്17, ആര്‍ജെഡി1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

ബിജെപി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന് 30 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തിന് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ 38 ്അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.ഇഡിയുടെ ഭൂമികുംഭകോണ കേസില്‍ ജാമ്യം ലഭിച്ചതോടെ ജൂലൈ നാലിനാണ് ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.ജനുവരി 31 ന് ഭൂമി കുംഭകോണകേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ചംപൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഹേമന്ത് സോറന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചംപൈ സോറന്‍ രാജിവെക്കുകയായിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്ത്യ സഖ്യ എം എല്‍ എ മാരുടെ യോഗ തീരുമാനത്തോടെയാണ് ചംപൈ സോറന്‍ സ്ഥാനമൊഴിഞ്ഞത്. ഒക്ടോബറിലാണ് ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

 

---- facebook comment plugin here -----

Latest