Health
നല്ല ഉറക്കത്തിന് മഗ്നീഷ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ ഇതാ...
ഒരു കപ്പ് വേവിച്ച ചീര ഏകദേശം 157 മില്ലിഗ്രാം മഗ്നീഷ്യം നൽകുന്നു.

നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിൽ മഗ്നീഷ്യം നിർണായക പങ്കു വഹിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് മഗ്നീഷ്യം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഇതിന്റെ അപര്യാപ്തതയുള്ളപ്പോഴാണ് നമ്മൾ സപ്ലിമെന്റുകൾ എടുക്കേണ്ടി വരുന്നത്.അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ മഗ്നീഷ്യം ശരീരത്തിൽ എത്തിക്കാനും നിങ്ങളുടെ വിശ്രമവേള പ്രോത്സാഹിപ്പിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
ബദാം
- മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം
വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും ഉറക്ക രീതികൾ നിയന്ത്രിക്കാനും സഹായിക്കും.
ചീര
- മഗ്നീഷ്യത്തിന്റെ പവർഹൗസ് ആണ് ഈ ഇലക്കറി.ഒരു കപ്പ് വേവിച്ച ചീര ഏകദേശം 157 മില്ലിഗ്രാം മഗ്നീഷ്യം നൽകുന്നു.
മത്തങ്ങ വിത്തുകൾ
- ഒരു ഔൺസ് മത്തങ്ങ വിത്തിൽ ഏകദേശം 150 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് വിശ്രമം, ഉറക്കം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.
അവക്കാഡോ
- ക്രീമിയും രുചികരവുമായ ഒരു പഴവും മാത്രമല്ല അവക്കാഡോ.ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.ഇടത്തരം വലിപ്പമുള്ള ഒരു അവക്കാഡോയിൽ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം ഉണ്ട്.
വാഴപ്പഴം
- വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഉറക്കത്തെയും വിശ്രമത്തെയും പിന്തുണയ്ക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 32 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ഉറക്കക്കുറപ്പും വിശ്രമവും ആണ് പ്രശ്നം എങ്കിൽ നല്ല ആരോഗ്യത്തിനായി ഈ ഭക്ഷണം കഴിച്ചു നോക്കൂ.
---- facebook comment plugin here -----