Connect with us

Health

നിർജലീകരണത്തിന്റെ 7 ലക്ഷണങ്ങൾ ഇതാ...

മൂത്രം കടും മഞ്ഞ നിറത്തിൽ കാണപ്പെടുന്നതും നിർജലീകരണത്തിന്റെ ലക്ഷണമാണ്.

Published

|

Last Updated

ടുത്ത വേനൽ ആണ്. ശരീരത്തിന് ഒരുപാട് ജലം ആവശ്യമുള്ള സമയമാണെന്ന് അറിയാം. പക്ഷേ തൊണ്ട വരളുമ്പോൾ അല്ലെങ്കിൽ ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ തൊണ്ട വരളുന്നതിനും ദാഹം തോന്നുന്നതിനും അപ്പുറം ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം വെള്ളത്തിനായി കാണിക്കാറുണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? എന്തൊക്കെയാണ് അവയെന്നു നോക്കാം..

  • വരണ്ടതും വിണ്ടുകീറിയതും ആയ ചുണ്ടുകളും ചർമ്മവും ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണമാണ്.
  • ക്ഷീണവും തളർച്ചയും നിർജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. ജലത്തിന്റെ അഭാവം ശാരീരിക പേശികൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.
  • രക്തസമ്മർദ്ദം കുറയാനും നിർജലീകരണം കാരണമാകും. ഇത് മൂലം തലകറക്കവും വന്നേക്കാം.
  • മൂത്രം കടും മഞ്ഞ നിറത്തിൽ കാണപ്പെടുന്നതും നിർജലീകരണത്തിന്റെ ലക്ഷണമാണ്.
  • പേശിവലിവും നിർജലീകരണം കാരണം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിർജലീകരണം ഹൃദയത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം ഹൃദയമിടിപ്പ് വർദ്ധിക്കുകയും ക്ഷീണം തോന്നുകയും ചെയ്യും.
  • ക്ഷീണം തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മറ്റ് ഫലങ്ങളോടൊപ്പം നിർജലീകരണം നിങ്ങളുടെ ശരീരത്തെ ആകെ തളർത്തി കളയുന്നു.
---- facebook comment plugin here -----

Latest