Health
ശരീരത്തിന്‍റെ ഊർജ്ജം കൂട്ടാൻ ഏഴു സൂപ്പർഫുഡ്‌സ് ഇതാ...
പൊട്ടാസ്യവും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലുള്ള വാഴപ്പഴം വേഗത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുകയും പേശികളുടെ പ്രവർത്തനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിന്‍റെ ഊർജ്ജം റംസാൻ മാസത്തിൽ പ്രധാനമാണല്ലോ.നല്ല ഭക്ഷണം കഴിച്ചും ധാരാളം വെള്ളം കുടിച്ചും ഊർജ്ജം നിലനിർത്താനുള്ള ശ്രമം നാം നടത്തേണ്ടതുണ്ട്.അറിയാം ശരീരത്തിന്‍റെ ഊർജ്ജം കൂട്ടാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകളെ കുറിച്ച്.
- മധുരക്കിഴങ്ങ് – കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ദീർഘനേരം ഊർജ്ജം നില നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ്.
- ചീര – പോഷക സാന്ദ്രമായ ഇലക്കറിയായ ചീര, വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉപ്പേരിയായും മറ്റും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നാകും.
- സാൽമൺ – സാൽമൺ ഫിഷ് ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യമാണ്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ സംംരക്ഷിക്കുന്നു. തലച്ചോറിലേക്കുള്ള പേശികളെ ഊർജ്ജത്തോടെ നിലനിർത്താനും സാൽമൺ സഹായിയാണ്.
- വാഴപ്പഴം – പൊട്ടാസ്യവും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലുള്ള വാഴപ്പഴം വേഗത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുകയും പേശികളുടെ പ്രവർത്തനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
- ചിയ സീഡ്‌സ് – ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്താനും ഊർജ്ജസ്വലതയോടെ ഇരിക്കാനും സഹായിക്കും.
- ബദാം – ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്‌ടമാണ് ബദാം. ഇത് ശരീരത്തിന് സുസ്ഥിരമായ ഊർജ്ജം നൽകാൻ സഹായിക്കുന്നു.
- ഓട്സ് – സാവധാനത്തിലും സ്ഥിരമായും ഊർജ്ജം നൽകുന്ന ഭക്ഷണമാണിത്. വിറ്റാമിൻ ബി, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമായ ഓട്‌സ് ശരീരത്തിന് ഫലപ്രദമായ ഊർജ്ജം നൽകും.
---- facebook comment plugin here -----