Connect with us

Health

ഇതാ..വൈറ്റമിൻ ഡി അടങ്ങിയ അഞ്ച് ആരോഗ്യകരമായ ഭക്ഷണങ്ങൾ

വൈറ്റമിൻ ഡി കുറഞ്ഞാൽ ക്ഷീണവും കോച്ചിപ്പിടുത്തവും തളർച്ചയും നിങ്ങൾക്ക് തോന്നിയേക്കാം.

Published

|

Last Updated

ല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും വൈറ്റമിൻ ഡി യുടെ പ്രാധാന്യം നമുക്ക് ഏവർക്കും അറിയാം ചില രോഗങ്ങൾക്ക് മെച്ചപ്പെട്ട പ്രതിരോധം നൽകാനും വൈറ്റമിൻ ഡി സഹായിക്കും. എന്നാൽ പലരിലും വൈറ്റമിൻ ഡി കുറയുന്ന ഒരു അവസ്ഥ ഇന്ന് കാണുന്നുണ്ട്. വൈറ്റമിൻ ഡി യുടെ ആരോഗ്യകരമായ സ്രോതസ്സുകൾ ആയ ചില ഭക്ഷ്യവസ്തുക്കളെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കുന്നത്.

സാൽമൺ

നിറയെ കൊഴുപ്പുള്ള ഈ മത്സ്യം വൈറ്റമിൻ ഡി യുടെ മികച്ച കലവറയാണ്. സാൽമൺ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന അസുഖങ്ങളെ വലിയ അളവിൽ പ്രതിരോധിക്കുന്നു.

കൂൺ

കൂണുകളിൽ പലയിനങ്ങളിലും വലിയ അളവിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. വളർച്ച സമയത്ത് ഇത് ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഇവയ്ക്ക് വൈറ്റമിൻ ഡിയെ വഹിക്കാനുള്ള ശേഷിയും ഉണ്ട്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വൈറ്റമിൻ ഡി യുടെ വലിയ ഒരു സ്രോതസ്സാണ്. ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് വൈറ്റമിൻ ഡിയുടെ അഭാവം മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.

ഫോർട്ടിഫൈഡ് ഫുഡുകൾ

പാലും ബദാമും ഓട്സും ഓറഞ്ച് ജ്യൂസും ഉൾപ്പെടെ ഭക്ഷണങ്ങൾ വൈറ്റമിൻ ഡി യുടെ വലിയ കലവറയാണ് .അതുകൊണ്ടുതന്നെ ഇവ ദിവസവും കഴിക്കുന്നത് വൈറ്റമിൻ ഡി യുടെ അഭാവം പരിഹരിക്കാൻ നല്ലതാണ്.

പനീർ

പനീർ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. വിവിധ ബ്രാൻഡുകൾ അനുസരിച്ച് വിറ്റാമിൻ ഡിയുടെ അളവ് വ്യത്യാസപ്പെടാം. എന്നിരുന്നാലും നിങ്ങളുടെ ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് മറ്റ് അവശ്യ പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ ഡി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

 

വൈറ്റമിൻ ഡി കുറഞ്ഞാൽ ക്ഷീണവും കോച്ചിപ്പിടുത്തവും തളർച്ചയും ഒക്കെ നിങ്ങൾക്ക് തോന്നിയേക്കാം.അതുകൊണ്ടുതന്നെ ശരീരത്തിൽ ആവശ്യമായ വൈറ്റമിൻ ഡി നിലനിർത്തുന്നതിന് ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ.

Latest