Editors Pick
ശരീര വേദനയ്ക്ക് ചില നുറുങ്ങുകൾ ഇതാ...
ചെറിയ വേദനകൾക്കെല്ലാം ഇവ നുറുങ്ങുകൾ ആയി പരീക്ഷിക്കാവുന്നതാണ്.എന്നാൽ വേദന സ്ഥിരമായി തുടരുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

പരുക്ക്,സമ്മർദ്ദം, അല്ലെങ്കിൽ ക്ഷീണം എന്നിവയുടെ ഫലമായി മിക്ക ആളുകൾക്കും ശരീരവേദന അനുഭവപ്പെടാം. പെയിൻ കില്ലറുകൾ കഴിക്കുന്നതിനു പകരം സ്വാഭാവികമായി വേദന ഒഴിവാക്കാൻ ഈ വഴികൾ പരീക്ഷിക്കാവുന്നതാണ്.
വാം കംപ്രസ്
- വേദനയുള്ള സ്ഥലങ്ങളിൽ ചൂട് പ്രയോഗിക്കുന്നത് പേശികളെ അയക്കാനും രക്തച്ചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കോൾഡ് തെറാപ്പി
- വേദനയുള്ള ഭാഗങ്ങളിൽ ഐസ് പാക്കുകൾ വയ്ക്കുമ്പോൾ വീക്കവും മരവിപ്പും കുറയുകയും വേദന കുറയുകയും ചെയ്യുന്നു.
മസാജ് തെറാപ്പി
- മൃദുവായ മസാജുകൾ പേശികളുടെ പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.ഇത് വേദനയും കുറയ്ക്കും.
മഞ്ഞൾ പാൽ
- മഞ്ഞളിൽ വേദന കുറയ്ക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി മഞ്ഞൾ പാൽ കുടിച്ചാലും വേദന കുറവുണ്ടാകും.
ഇഞ്ചി ചായ
- പേശി വേദനയും സന്ധിവേദനയും ചെറുക്കാൻ ഇഞ്ചി ചായ സഹായിക്കുന്നുണ്ട്.
ചെറിയ വേദനകൾക്കെല്ലാം ഇവ നുറുങ്ങുകൾ ആയി പരീക്ഷിക്കാവുന്നതാണ്.എന്നാൽ വേദന സ്ഥിരമായി തുടരുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
---- facebook comment plugin here -----