Health
നവജാത ശിശുക്കളുടെ ശുചിത്വത്തിനു ചില നുറുങ്ങുകൾ ഇതാ...
പാലും കുറുക്കും നൽകുന്ന പാത്രങ്ങൾ ആണു വിമുക്തമായി സൂക്ഷിക്കുകയും വൃത്തിയോടെ സൂക്ഷിക്കുകയും വേണം

നവജാതശിശുക്കളുടെ പരിചരണത്തിലും ശുചിത്വത്തിലും പ്രത്യേക ശ്രദ്ധ വേണം. നവജാത ശിശുക്കൾക്ക് അതിലോലമായ രോഗപ്രതിരോധ സംവിധാനമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവരുടെ ശുചിത്വത്തിനും ആരോഗ്യപൂർണമായ നിലനിൽപ്പിനും നാം മുൻകരുതൽ എടുക്കേണ്ടതുണ്ട്. നവജാത ശിശുക്കൾക്ക് അസുഖം വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ നമ്മുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് നോക്കാം.
കൈ കഴുകുക
- അണുബാധ തടയുന്നതിന് കുഞ്ഞിനെ തൊടുന്നതിന് മുമ്പ് എപ്പോഴും കൈകൾ വൃത്തിയാക്കുക.
കുളി ശ്രദ്ധിക്കുക
- ചെറു ചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ ബേബി സോപ്പും ഉപയോഗിച്ച് വേണം കുഞ്ഞിനെ കുളിപ്പിക്കാൻ. ആദ്യം മാസങ്ങളിൽ ദിവസേനയുള്ള കുളി ഒഴിവാക്കാം
നഖങ്ങൾ വെട്ടി നിർത്താം
- കുഞ്ഞിന്റെ ശരീരത്തിൽ പോറലുകൾ ഉണ്ടാകാതിരിക്കാനും അഴുക്ക് അടിഞ്ഞുകൂടാതിരിക്കാനും നഖങ്ങൾ വെട്ടുന്നത് പ്രധാനമാണ്.
ഭക്ഷണ പാത്രങ്ങൾ അണുവിമുക്തമാക്കണം
- പാലും കുറുക്കും നൽകുന്ന പാത്രങ്ങൾ ആണു വിമുക്തമായി സൂക്ഷിക്കുകയും വൃത്തിയോടെ സൂക്ഷിക്കുകയും വേണം
ഡയപ്പറുകൾ സമയത്ത് മാറ്റാം
- കുഞ്ഞിന് അണുബാധ തിണർപ്പ് എന്നിവ ഉണ്ടാകാതിരിക്കാൻ മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ ഡയപ്പറുകൾ മാറ്റി കൊടുക്കണം.
നവജാത ശിശുക്കൾ ഉള്ള വീട് പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുന്നതും ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
---- facebook comment plugin here -----