Health
നന്നായി ഉറങ്ങാൻ ഇതാ ചില നുറുങ്ങുകൾ...
എല്ലാ ദിവസവും ഒരേ ഉറക്കസമയം പാലിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ദൃഢമാക്കാനും ആ സമയത്ത് ഉറക്കം വരാനും സഹായിക്കും.

ഉറക്കം എല്ലാവർക്കും ഒരു പ്രശ്നമാണ്. മാനസികവും ശാരീരികവുമായ പ്രശ്നം മുതൽ പലതരം പ്രശ്നങ്ങളാണ് നമ്മുടെ ഉറക്കമില്ലായ്മക്ക് കാരണം.എന്നാൽ നന്നായി ഉറങ്ങാൻ ചില നുറുങ്ങുകൾ പരീക്ഷിച്ചു നോക്കിയാലോ? അവ എന്തെല്ലാമാണെന്ന് നോക്കാം.
ഉറക്കസമയം പാലിക്കുക
എല്ലാ ദിവസവും ഒരേ ഉറക്കസമയം പാലിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ദൃഢമാക്കാനും ആ സമയത്ത് ഉറക്കം വരാനും സഹായിക്കും.
ഉറക്കത്തിനു മുൻപ് ഒരു ദിനചര്യ ഉണ്ടാക്കുക
ദിവസവും നിങ്ങൾ ഉറങ്ങുന്നതിനു മുമ്പ് ശാന്തമായ ഒരു ദിനചര്യ വികസിപ്പിക്കുക. ഉദാഹരണമായി വായന, പാട്ട് കേൾക്കുന്നത്, പ്രാർത്ഥന.
ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക
നിങ്ങൾക്ക് ഉറങ്ങാൻ ആവശ്യമായ ഇടത്തിന്റെ അന്തരീക്ഷവും ഉറക്കത്തിന് അനുയോജ്യമാക്കി മാറ്റേണ്ടത് പ്രധാനമാണ്. കിടപ്പുമുറി ഇരുണ്ടതും ശാന്തവും തണുപ്പുള്ളതും ആക്കുക.
സ്ക്രീൻ ടൈം ഒഴിവാക്കുക
ഉറങ്ങുന്നതിന് ഒന്ന് രണ്ട് മണിക്കൂറുകൾ മുൻപ് സ്ക്രീൻ ടൈം ഒഴിവാക്കാം. സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.
കഫീനും മദ്യവും കഴിക്കുന്നത് ഒഴിവാക്കാം
ഉറക്കസമയത്തിനു മുൻപ് കഫീൻ മദ്യം പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
പതിവായി വ്യായാമം ചെയ്യുക
പതിവ് വ്യായാമ പ്രവർത്തനങ്ങൾ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
സമ്മർദ്ദം നിയന്ത്രിക്കുക
നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ ആഴത്തിലുള്ള ശ്വസനം പോലുള്ള വ്യായാമങ്ങൾ ചെയ്യാം.
ഈ വഴികളെല്ലാം പരീക്ഷിച്ചിട്ടും നിങ്ങളുടെ ഉറക്ക പ്രശ്നത്തിന് പരിഹാരം ആകുന്നില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.