Health
ചപ്പാത്തി മാവ് ഫ്രഷ് ആയി സൂക്ഷിക്കാൻ ചില വിദ്യകൾ ഇതാ...
തണുത്ത സ്ഥലത്ത് മാവ് സൂക്ഷിക്കുന്നത് കേടില്ലാതെ നിലനിര്‍ത്താൻ സഹായിക്കും.
ചപ്പാത്തി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ആവശ്യമുള്ളതിലും കൂടുതൽ മാവ് നമ്മൾ കുഴച്ചുപോകും. ഇത് ചിലപ്പോൾ അടുത്ത തവണത്തേക്കായി ഫ്രിഡ്‌ജിൽ എടുത്തുവയ്‌ക്കും ചെയ്യാറുണ്ട്. എന്നാൽ പിന്നീട് എടുക്കുമ്പോഴാകട്ടെ ഈ മാവ് അത്ര ഫ്രഷായിരിക്കില്ല.കുഴച്ചുവച്ച ചപ്പാത്തിമാവ് ശരിയായി സംഭരിക്കാനും ഫ്രഷ് ആയി സൂക്ഷിക്കാനും ചില നുറുങ്ങുവിദ്യകൾ ഇതാ.
- എണ്ണ ചേർക്കുക – മാവ് കുഴക്കുമ്പോൾ എപ്പോഴും കുറച്ച് എണ്ണയോ നെയ്യോ ചേർക്കുക. ഇത് മാവ് കൂടുതൽ നേരം മൃദുവായി നിലനിർത്താൻ സഹായിക്കും. പിന്നീടുള്ള ഉപയോഗത്തിനായി മാറ്റിവയ്‌ക്കുമ്പോഴും ഫ്രഷായി നിൽക്കും.
- അലുമിനിയം ഫോയിൽ പൊതിയുക – കുഴച്ചുവച്ച മാവ് ഈർപ്പം വരാതെ സൂക്ഷിക്കാൻ അലൂമിനിയം ഫോയിലിൽ പൊതിയുന്നത് നല്ലതാണ്. എല്ലാ വശത്തും നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ശേഷം ഒരു കണ്ടെയ്‌നറിൽ സൂക്ഷിക്കാം.
- എയർടൈറ്റ് കണ്ടെയ്നർ – എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കുന്നത് മാവ് ഫ്രഷ് ആയി നിലനിർത്താനുള്ള നല്ലൊരു വഴിയാണ്. മാവ് സൂക്ഷിക്കുന്ന പാത്രം മൂടുന്നതിനുമുമ്പ് നല്ല വൃത്തിയുള്ള തുണിയോ പ്ലാസിക്കോ കൊണ്ട് എയർ കടക്കാത്തവിധം അടയ്‌ക്കുന്നത് നല്ലതാണ്.
- സിപ്‌ലോക്ക് ബാഗുകൾ – സിപ്‌ലോക്ക് ബാഗ് മാവ് സൂക്ഷിക്കാൻ മറ്റൊരു നല്ല വഴിയാണ്. അത് അടയ്ക്കുന്നതിന് മുമ്പ് വായു കടന്നിട്ടില്ലെന്ന് ഉറപ്പാക്കണം.
തണുത്ത സ്ഥലത്ത് മാവ് സൂക്ഷിക്കുന്നത് കേടില്ലാതെ നിലനിര്‍ത്താൻ സഹായിക്കും. ഫോയിൽ പൊതിഞ്ഞ ശേഷം ഒരു കണ്ടെയ്നറിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതാകും നല്ലത്.
---- facebook comment plugin here -----