Editors Pick
ഇതാ ഇന്ത്യയിലെ മനോഹരമായ ചിത്രശലഭ ഉദ്യാനങ്ങള്‍...
ഇന്ത്യയിലെ പ്രധാന നഗരമായ ബംഗളൂരു അറിയപ്പെടുന്നത് തന്നെ ഉദ്യാനഗരം എന്ന പേരിലാണ്
ഉദ്യാനങ്ങൾക്ക് പേരുകേട്ട നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ പ്രധാന നഗരമായ ബംഗളൂരു അറിയപ്പെടുന്നത് തന്നെ ഉദ്യാനഗരം എന്ന പേരിലാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന ബർട്ടർഫ്ലൈ ഉദ്യാനങ്ങളെ പരിചയപ്പെട്ടാലോ?
ബന്നാര്‍ഘട്ട ബട്ടര്‍ഫ്‌ളൈ ഹൗസ്
- ഏഴ് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നാണ് ബെംഗളൂരുവിലെ ബന്നാര്‍ഗട്ട ബട്ടര്‍ഫ്‌ളൈ ഹൗസ്. ഇവിടെ ചിത്രശലഭ സംരക്ഷണ കേന്ദ്രവും ബട്ടര്‍ഫ്‌ളൈ മ്യൂസിയവുമുണ്ട്.
പോണ്ട ബട്ടര്‍ഫ്‌ളൈ കണ്‍സര്‍വേറ്ററി ഗോവ
- ഒരു പരീക്ഷണമായി ആരംഭിച്ചതാണ് ഗോവയിലെ പോണ്ട ബട്ടര്‍ഫ്‌ളൈ കണ്‍സര്‍വേറ്ററി. സെപ്റ്റംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഈ പ്രദേശം വ്യത്യസ്തയിനം പൂമ്പാറ്റകള്‍ക്കൊണ്ട് നിറയും.
തൗസൻ്റ് ഷേഡ്‌സ് ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്
- ഗുഡുഗാവിലെ തൗസൻ്റ് ഷേഡ്‌സ് ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ 27-ലധികം ഇനം വര്‍ണശലഭങ്ങളുണ്ട്. 2018-ല്‍ തുറന്ന മനോഹരമായ ഒരു ഇന്‍ഡോര്‍ കണ്‍സര്‍വേറ്ററിയും ഈ പാര്‍ക്കിലുണ്ട്.
ഒവാലേക്കര്‍ വാദി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍
- താനെയിലെ ഒവാലേക്കര്‍ വാദി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനില്‍ 132-ഓളം ചിത്രശലഭങ്ങളെ കാണാന്‍ കഴിയും. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടം ഒരു ഓപ്പണ്‍ എയര്‍ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ ആണ്.
സിക്കിം ബട്ടര്‍ഫ്‌ളൈ റിസര്‍വ് പാര്‍ക്ക്
- സിക്കിമിലെ ഏറ്റവും ആകര്‍ഷണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ബട്ടര്‍ഫ്‌ളൈ റിസര്‍വ് പാര്‍ക്ക്. 2011-ലാണ് ഇവിടെ ബട്ടര്‍ഫ്‌ളൈ ഉദ്യാനം സ്ഥാപിതമായത്.
ഡല്‍ഹി ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്
- ഡല്‍ഹിയിലെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കാണ് അസോല ഭട്ടി വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ പൂമ്പാറ്റ ഉദ്യാനം. ഇവിടെ 90-ലധികം ചിത്രശലഭയിനങ്ങളെ കാണാന്‍ സാധിക്കും.
ഷിംല ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്
- ഷിംലയില്‍ 2008ല്‍ സ്ഥാപിതമായ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, ഇപ്പോള്‍ 300-ലധികം ഇനം ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമാണ്. 4.2 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ഈ ചിത്രശലഭ ഉദ്യാനം.
ചണ്ഡീഗഡ് ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്
- ചണ്ഡീഗഡിലെ ചിത്രശലഭ പാര്‍ക്കിന് അധികം വിസ്തൃതിയില്ലെങ്കിലും ഇവിടെ ധാരാളം പൂമ്പാറ്റകളുണ്ട്. ഇവിടെയുള്ള പൂന്തോട്ടത്തെ ഈ ചിത്രശലഭങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു.
ദേവല്‍സാരി
- ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാളിലുള്ള ദേവല്‍സാരി ഗ്രാമം വൈവിധ്യമാര്‍ന്ന ചിത്രശലഭങ്ങളാല്‍ സമ്പന്നമാണ്. 152-ലധികം ഇനം ചിത്രശലഭങ്ങളും 250 ഇനം നിശാശലഭങ്ങളും ഈ പ്രദേശത്ത് കാണപ്പെടുന്നു.
---- facebook comment plugin here -----