Techno
ഇതാ ഇവരാണ് ഇക്കൊല്ലത്തെ മികച്ച ആപ്പുകള്‍
മികച്ച വിനോദ ആപ്പായി ഹേയ് അല്ലെ (Hey Alle) യെയാണ് തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹി| ഇക്കൊല്ലത്തെ മികച്ച ആപ്പുകളെ പ്രഖ്യാപിച്ച് ഗൂഗിള്‍. പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡിങ്ങും റിവ്യൂകളും പരിഗണിച്ചാണ് ആപ്പുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ആപ്പുകളുടെ രൂപകല്‍പ്പനയും പരിഗണിച്ചിട്ടുണ്ട്. മികച്ച വിനോദ ആപ്പായി ഹേയ് അല്ലെ (Hey Alle) യെയാണ് തിരഞ്ഞെടുത്തത്. യുവര്‍ AI ഫാഷന്‍ സ്‌റ്റൈലിസ്റ്റ് (ഹേ അല്ലെ) എന്ന ടാഗ്ലൈനില്‍ അവതരിപ്പിച്ച ഫാഷന്‍ ആപ്പാണ് ഹേയ് അല്ലെ.
മികച്ച മള്‍ട്ടി-ഡിവൈസ് ആപ്പായി വാട്ട്സ്ആപ്പാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെയ്ലി പേഴ്സണല്‍ ഗ്രോത്ത് ആപ്പായി ഹെഡ്ലൈന്‍ (Headlyne: Daily News with AI) തിരഞ്ഞെടുക്കപ്പെട്ടു. എഐ സാങ്കേതിക വിദ്യയോടെയുള്ള ഒരു ആധുനിക വാര്‍ത്താ ആപ്പാണിത്. ഇത് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള ലേഖനങ്ങള്‍ ഒരു ഫീഡില്‍ സംയോജിപ്പിക്കുകയും ഉപയോക്താക്കളെ അവരുടെ ഫീഡുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ, കുട്ടികള്‍ക്കായി ഒരു ജൂനിയര്‍ മോഡും ഇതിലുണ്ട്.
ഏറ്റവും മികച്ച ദൈനംദിന ആപ്പ് ഫോള്‍ഡ്: എക്സ്പന്‍സ് ട്രാക്കര്‍ (Fold: Expense Tracker) ആണ്. ദിവസച്ചെലവുകള്‍ രേഖപ്പെടുത്താനും കണക്കുകൂട്ടാനും വിശകലനം ചെയ്യാനുമുള്ള ആപ്പാണിത്. മികച്ച ബിഗ് സ്‌ക്രീന്‍ ആപ്പായി സോണി ലിവ് (Sony LIV) ആണ് തിരഞ്ഞെടുക്കപ്പെട്ടത്.