Health
സ്തനാർബുദം തടയാൻ ഇതാ വഴികൾ...
അസുഖം വന്നിട്ട് തിരിച്ചറിയാതെ കൂടുതൽ സങ്കീർണ്ണം ആവുന്നതിലും നല്ലത് നേരത്തെ മുൻകരുതൽ എടുത്ത് അസുഖത്തെ ചെറുക്കുന്നതാണ്.
ഈയിടെയായി ഒരുപാട് സ്ത്രീകളിൽ കണ്ടുവരുന്ന അസുഖമാണ് സ്തനാർബുദം. എല്ലാ അർബുദങ്ങളെയും പോലെ അത്ര സങ്കീർണ്ണം അല്ലെങ്കിലും ഇതിനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ കഴിയും.സ്വയം പരിരക്ഷിക്കാനും ആരോഗ്യം നിലനിർത്താനും സ്ഥാനാർബുദത്തിന്റെ സാധ്യതകൾ കുറയ്ക്കാനുള്ള ചില വഴികൾ നോക്കാം.
ആരോഗ്യകരമായ ഭാരം
- അമിതഭാരം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭാരം നിലനിർത്തി സമീകൃത ആഹാരം കഴിച്ച് സ്തനാർബുദ സാധ്യതയെ ചെറുക്കുന്നതാണ് നല്ലത്.
വ്യായാമം ചെയ്യുക
- ദിവസവും 30 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മറ്റ് വ്യായാമങ്ങൾ ചെയ്യുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കാൻ നല്ലതാണ്.
പോഷകാഹാരം
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മദ്യം ഉപയോഗിക്കരുത്
- സ്ത്രീകളിൽ അമിതമായ മദ്യപാനം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യം പോലെയുള്ള ലഹരികൾ ഒഴിവാക്കുന്നതിലൂടെയും സ്തനാർബുദത്തെ ചെറുക്കാം.
മുലയൂട്ടുക
- മുലയൂട്ടുന്ന അമ്മമാരിൽ സ്തനാർബുദ സാധ്യതകൾ വളരെ കുറഞ്ഞാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ മുലയൂട്ടുന്നതും സ്തനാർബുദത്തെ ചെറുക്കാൻ നല്ല വഴിയാണ്.
പതിവ് ചെക്കപ്പുകൾ
- എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ സ്വയം പരിശോധന, മാമോഗ്രാം എന്നിവയിലൂടെ എല്ലാം ഈ രോഗം തിരിച്ചറിയാവുന്നതാണ്.
അസുഖം വന്നിട്ട് തിരിച്ചറിയാതെ കൂടുതൽ സങ്കീർണ്ണം ആവുന്നതിലും നല്ലത് നേരത്തെ മുൻകരുതൽ എടുത്ത് അസുഖത്തെ ചെറുക്കുന്നതാണ്.
---- facebook comment plugin here -----