Connect with us

Editors Pick

വരുന്നു, കിയയുടെ ചെറിയ എസ്‌യുവി സൈറോസ്

വെല്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ് ലൈറ്റുകളും 'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളുമുള്ള ബോക്‌സി രൂപഭംഗിയുള്ള കോംപാക്ട് എസ്‌യുവി വാഹനമാണ് പുറത്തുവന്ന ട്രെയിലറിലുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി | ചെറിയ കാലംകൊണ്ട്‌ ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ കമ്പനിയാണ്‌ കിയ. അഞ്ച്‌ വർഷംമുമ്പ്‌ ഇന്ത്യയിലെത്തിയ കമ്പനി ഇതിനകം അഞ്ച്‌ ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല്‌ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ പുതിയ ഒരു എസ്‌യുവി കൂടി ഇന്ത്യയിലേക്ക്‌ എത്തിക്കുകയാണ്‌ ഈ ദക്ഷിണ കൊറിയൻ കമ്പനി.

സോണറ്റിനും സെല്‍റ്റോസിനും ശേഷം സൈറോസ് എന്നപേരിലാണ് പുതിയ കിയ എസ്‌യുവി. വരുന്നത്. സോണറ്റിന് 7.99 ലക്ഷം മുതല്‍ 15.77 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. സെല്‍റ്റോസിനാകട്ടെ 10.90 ലക്ഷം മുതല്‍ 20.45 ലക്ഷം വരെയും. സൈറോസിൻ്റെ വില പുറത്തുവന്നിട്ടില്ല. ഒഫിഷ്യല്‍ ടീസര്‍ നേരത്തെ കിയ പുറത്തുവിട്ടിരുന്നു. അടുത്തമാസം വാഹനം ഇന്ത്യയിലെത്തുമെന്നാണ്‌ വിവരം.

വെല്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ് ലൈറ്റുകളും ‘L’ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളുമുള്ള ബോക്‌സി രൂപഭംഗിയുള്ള കോംപാക്ട് എസ്‌യുവി വാഹനമാണ് പുറത്തുവന്ന ട്രെയിലറിലുള്ളത്. ഇലക്ട്രോണിക് സണ്‍റൂഫ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ്, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയവയെല്ലാം സൈറോസിൻ്റെയും ഭാഗമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വരാനിരിക്കുന്ന കൈറോസിനും സോണറ്റ്, സെല്‍റ്റോസ് എന്നിവയ്ക്കും പുറമെ കിയ എംപിവികളായ കാരന്‍സ്, കാര്‍ണിവല്‍ എന്നിവയും ഇവി 6, ഇവി 9 എന്നിവയും നിലവില്‍ വിപണിയിലുണ്ട്.

Latest