Business
എക്സ്ട്രീം 200എസിന്റെ വില വര്‍ധിപ്പിച്ച് ഹീറോ
ബൈക്കിന് 2,000 രൂപയോളമാണ് വില കൂട്ടിയിരിക്കുന്നത്.
ന്യൂഡല്‍ഹി| ഹീറോ മോട്ടോകോര്‍പ്പിന്റെ ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ എക്സ്ട്രീം 200എസിന്റെ വില ഈ മാസം മുതല്‍ വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ബൈക്കിന് 2,000 രൂപയോളമാണ് വില കൂട്ടിയിരിക്കുന്നത്. വാഹനത്തിന് 1,30,614 രൂപയാണ് ഇപ്പോള്‍ ഡല്‍ഹി എക്‌സ് ഷോറൂം വില.
എക്സ്ട്രീം 200എസിന് കരുത്തേകുന്നത് 17.8 ബിഎച്ച്പി പവറും 16.4 എന്‍എം പീക്ക് ടോര്‍ക്കുമുള്ള 200 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മില്‍ ആണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഡ് ചെയ്ത 17 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോര്‍സൈക്കിളിനുള്ളത്.
---- facebook comment plugin here -----