Connect with us

Editors Pick

സ്വാപ്പിങ്‌ ബാറ്ററിയുമായി ഹീറോയും; വിദയുടെ പുതിയ ഇവി എത്തി

വാഹനത്തിന് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയും ബാറ്ററി പാക്കിന് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റിയും ഹീറോ നൽകുന്നു.

Published

|

Last Updated

ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ ശ്രേണി കൂടി പുറത്തിറക്കി. വിദ(Vida)യുടെ -വി2 (V2) മോഡലിലാണ്‌ മൂന്ന്‌ വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്‌. വി2 ലൈറ്റ്‌, വി2 പ്ലസ്‌, വി2 പ്രോ എന്നിവയാണ്‌ വേരിയന്റുകൾ. ലൈറ്റിന്‌ 96,000 രൂപയിലും പ്ലസിന്‌ 1.15 ലക്ഷം രൂപയിലും പ്രോയ്‌ക്ക്‌ 1.35 ലക്ഷം രൂപയിലുമാണ്‌ വില തുടങ്ങുന്നത്‌. ഓരോ വേരിയന്റിനും വ്യത്യസ്ത ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും. ഇവ ഊരിയെടുക്കാം എന്നതാണ്‌ പ്രത്യേകത. ഹോണ്ട ആക്ടീവ ഇവി സ്വാപ്പിങ്‌ ബാറ്ററി അവതരിപ്പിച്ചതിനുപിന്നാലെയാണ്‌ ഹീറോയും ഈ സൗകര്യം ഒരുക്കുന്നത്‌.

വിദ വി2 ലൈറ്റിന്‌ 2.2 kWh ബാറ്ററി പാക്കും ഒറ്റ ചാർജിൽ 94 കിലോമീറ്റർ റേഞ്ചും ലഭിക്കും. 69 kmph ആണ് പരമാവധി വേഗത. റൈഡ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകൾ ഉണ്ട്. ആറ് മണിക്കൂറിനുള്ളിൽ പൂജ്യത്തിൽനിന്ന്‌ 80 ശതമാനം ചാർജ്‌ ചെയ്യാം.

വി2 പ്ലസിന് 3.44 kWh ബാറ്ററി പാക്കും 143 കിലോമീറ്റർ റേഞ്ചുമുണ്ട്. മണിക്കൂറിൽ 85 കിലോമീറ്ററാണ് പരമാവധി വേഗം. ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന്‌ മോഡുകളുണ്ട്‌. പ്രോയിൽ 165 കിലോമീറ്റർ റേഞ്ചാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. 90 കിലോമീറ്റർ പരമാവധി വേഗമുള്ള പ്രോയിൽ – ഇക്കോ, റൈഡ്, സ്‌പോർട്‌സ്, കസ്റ്റം എന്നിങ്ങനെ നാല്‌ റൈഡിങ്‌ മോഡുകൾ നൽകുന്നു. മാറ്റ് നെക്‌സസ് ബ്ലൂ-ഗ്രേ, ഗ്ലോസി സ്‌പോർട്‌സ് റെഡ് എന്നിങ്ങനെ നിറങ്ങളിൽ സ്‌കൂട്ടർ ലഭിക്കും.

എല്ലാ മോഡലുകൾക്കും കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, റീ-ജെൻ ബ്രേക്കിംഗ്, ഇഷ്‌ടാനുസൃത റൈഡിംഗ് മോഡുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്‌. 7 ഇഞ്ച് ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും പ്രത്യേകതയാണ്‌. വാഹനത്തിന് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയും ബാറ്ററി പാക്കിന് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റിയും നൽകുന്നു.