Connect with us

Kerala

ഹെറോയിന്‍ കടത്ത്; പശ്ചിമ ബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയില്‍

അസാധാരണമായ വിധം സിറിഞ്ചുകള്‍ വാങ്ങാനെത്തിയിരുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ എക്സൈസില്‍ അറിയിച്ചതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

Published

|

Last Updated

കോഴിക്കോട് |  ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി കല്‍സര്‍ അലി(29)യെയാണ് കോഴിക്കോട് പുല്ലാളൂരില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്. അസാധാരണമായ വിധം സിറിഞ്ചുകള്‍ വാങ്ങാനെത്തിയിരുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ എക്സൈസില്‍ അറിയിച്ചതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങിയിരുന്ന ഹെറോയിന്‍ 2000 രൂപയ്ക്കാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വില്‍പന നടത്തിയിരുന്നത്.

 

Latest