Connect with us

Kerala

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1കോടി 20 ലക്ഷത്തിന്റെ ഹെറോയിന്‍ കണ്ടെടുത്തു

പിടിച്ചെടുത്ത ഹെറോയിന്‍ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

പാലക്കാട് | പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിന്‍ കണ്ടെടുത്തു. പട്‌ന-എറണാകുളം എക്‌സ്പ്രസിലെ ഒന്നാമത്തെ ജനറല്‍ കംമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് ആര്‍പിഎഫ് സംഘം ഹെറോയിന്‍ പിടികൂടിയത്.

കമ്പാര്‍ട്ടുമെന്റിലെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗില്‍ സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഉണ്ടായിരുന്നത്. പതിനാറ് സോപ്പുപെട്ടികളില്‍ നിന്നും 166 ഗ്രാം ഹെറോയിനാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ബാഗിന്റെ ഉടമസ്ഥന്‍ ആരാണെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത ഹെറോയിന്‍ കോടതിയില്‍ ഹാജരാക്കും.