പുസ്തകത്തട്ട്
തൻഹായ്
നമുക്ക് ചേർത്ത് പിടിക്കാനാകാതെ പോയവരുടെ ജീവിതത്തിലൂടെ നാം ജീവിച്ചുപോകുന്ന അനുഭവം
മാനസികാരോഗ്യവും മരണവും പ്രമേയമാകുന്ന വേറിട്ടൊരു നോവൽ. ഇതിൽ മനുഷ്യനും സമൂഹവും ഇഴചേർന്നും വേർതിരിഞ്ഞും അനുഭവപ്പെടുന്നു. നമുക്ക് ചേർത്ത് പിടിക്കാനാകാതെ പോയവരുടെ ജീവിതത്തിലൂടെ നാം ജീവിച്ചുപോകുന്ന അനുഭവം. ഒലിവ് ബുക്സ്, പേജ് 200. വില 300 രൂപ.
സൽമ മഹ്ദിസ്
ഒറ്റ വഴി ഒരു സംഭവം
ഉദ്വേഗജനകമായ സംഭവവികാസങ്ങളുടെ ഇതിവൃത്തമുള്ള നോവൽ. വ്യത്യസ്ത മേഖലകളിൽ അഭിരമിക്കുന്ന വിഭിന്നങ്ങളായ കഥാപാത്രങ്ങളെ അണിനിരത്തി യുള്ള ഓരോ അധ്യായവും ആശ്ചര്യജനകമാംവിധം വായിച്ചുപോകാവുന്ന രചന. ഹേലി ബുക്സ്, പേജ് 112. വില 190 രൂപ.
ആനന്ദ് രാജ് ആർ
---- facebook comment plugin here -----