Story
ചെമ്പരത്തിപ്പൂവ്
തടവിലാക്കപ്പെട്ട എനിക്ക് എന്ത് കഥകളാണ് പറയാനുള്ളത്..? മഴ കൊള്ളാത്ത, വെയിലേൽക്കാത്ത എന്നിൽ എന്ത് മധുരമാണുള്ളത്..?

“ചെമ്പരത്തി പൂവേ. നിനക്കെന്താണിത്ര സങ്കടം. കഥ പറയാൻ തുമ്പികളോ, തേൻ നുകരാൻ പൂമ്പാറ്റകളോ നിന്നെ തേടി വരാത്തതിലാണോ നിനക്ക് സങ്കടം..? ആ വേലിക്കരികിലെ ചെമ്പരത്തികളിൽ തുമ്പികളും പൂമ്പാറ്റകളും വരുമ്പോൾ, അവരെന്താണ് നിന്നെ മാത്രം തേടി വരാത്തത്..?’
വേലിക്കരികിലെ ചെമ്പരത്തികളെ ചൂടി, ചവിട്ടുപടിയിൽ വെച്ച ചെടിച്ചട്ടിയിൽ പൂവിട്ടു നിന്ന ചെമ്പരത്തിയോട് അതു വഴി വന്ന കാറ്റ് ചോദിച്ചു.”മണ്ണിലേക്കിറങ്ങി പടരാനുള്ള എന്റെ വേരിന്റെ സ്വതന്ത്ര്യത്തെ തടഞ്ഞ്, ഈ കുഞ്ഞൻ ചെടിച്ചട്ടിയിലെ ഇത്തിരിപ്പോന്ന മണ്ണിൽ കിടന്ന് വീർപ്പുമുട്ടുന്ന എന്റെ വേരുകളെ നീ കണ്ടില്ലേ.
തടവിലാക്കപ്പെട്ട എനിക്ക് എന്ത് കഥകളാണ് പറയാനുള്ളത്..? മഴ കൊള്ളാത്ത, വെയിലേൽക്കാത്ത എന്നിൽ എന്ത് മധുരമാണുള്ളത്..?’ ചെമ്പരത്തി പൂവ് തിരിച്ചു ചോദിച്ചു.കാറ്റ് തിരികെ പോയി.