Kerala
നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ട്രെയിനി പിടിയില്‍
സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്‌സിംഗ് ട്രെയിനിയായ യുവാവ് പോലീസിന്റെ പിടിയിലായി. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെ ഗാന്ധിനഗര്‍ പേലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ബി എസ് സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.
ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
---- facebook comment plugin here -----