Connect with us

National

തമിഴ്‌നാട്ടില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി കാമറ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിച്ചു.

Published

|

Last Updated

ചെന്നൈ| തമിഴ്നാട്ടില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി കാമറ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവ ഡോക്ടര്‍ പിടിയിലാകുന്നത്.

അന്വേഷണത്തില്‍ ശുചിമുറിയില്‍ കാമറ വെച്ചത് ഡോക്ര്‍ വെങ്കിടേഷ് (33) ആണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറില്‍ നിന്നും ഒളികാമറയും മെമ്മറി കാര്‍ഡും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഐടി ആക്ട്, ഭാരത് ന്യായ് സന്‍ഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് വെങ്കിടേഷ്.

 

 

---- facebook comment plugin here -----

Latest