niyamasabha question houre
ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റ്യൂഡ് റെസ്‌ക്യു ഹബ് തുടങ്ങും: മന്ത്രി രാജന്‍
കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെടും
തിരുവനന്തപുരം| അടിക്കടി പ്രകൃതി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനത്തെ ഹൈറേഞ്ചുകളായ ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റ്യൂഡ് റെസ്‌ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ രാജന്‍. കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമാണ്. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡിസാസ്റ്റര്‍ മാന്ജ്‌മെന്റ് പ്ലാനോ, കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ രണ്ട് ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതത്. 2019ന് ശേഷം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ നാശം വിതയ്ക്കുന്നു.കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങളാണ് ഈ മിന്നല്‍ പ്രളയങ്ങള്‍ക്ക് കാരണമാകുന്നത്. കിഴക്കന്‍ മലയോരങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ്.