actress attack ase
അതിജീവിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്തെന്ന് ചോദ്യം
കൊച്ചി | സിനിമാ നടന്‍ ദിലീപ് പ്രതിയായ കേസിലെ അതിജീവിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരെ അതിജീവിത ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു.ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ നോക്കി നില്‍ക്കാനാകില്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഹരജിയില്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ കക്ഷി ചേര്‍ത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.