Connect with us

Kerala

ജയിലുകളില്‍ തടവുകാര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

അടിയന്തര ഘട്ടങ്ങളില്‍ മതിയായ ചികിത്സ നല്‍കാന്‍ കഴിയുമോയെന്നും വിശദീകരിക്കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി. അടിയന്തര ഘട്ടങ്ങളില്‍ മതിയായ ചികിത്സ നല്‍കാന്‍ കഴിയുമോയെന്നും വിശദീകരിക്കണം. ഓഫര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടല്‍.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. അതല്ലെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് കൊണ്ടുപോകാന്‍ കഴിയുമോ എന്നതും അറിയിക്കണം. ഹരജിയില്‍ ജയില്‍ ഡി ഐ ജിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉന്നതരുടെ ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷക്കെതിരായായിരുന്നു വിമര്‍ശനം. ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പലരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest