Connect with us

Kerala

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി . ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു

കേസുകളില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ മാത്രം പരിഗണിച്ച് നിയമനടപടികള്‍ സ്വീകരിക്കരുതെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി

മലയാള മനോരമ ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍, എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തിക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടുമെന്നും ഹൈക്കോടതി പറഞ്ഞു.

 

Latest