Connect with us

Kerala

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

മുൻകൂർ ജാമ്യം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു

Published

|

Last Updated

കൊച്ചി | ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാറും പരാതിക്കാരിയും നൽകിയ അപ്പീലിലാണ് നടപടി.

കോഴിക്കോട് സെഷൻസ് കോടതി നൽകിയ മുൻജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നു ജഡ്ജി എസ് കൃഷ്ണകുമാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് സ്റ്റേ ചെയ്തത്.