Connect with us

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി അന്വേഷണം നീളുന്നതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.കേസന്വേഷണം വൈകുന്നതില്‍ കോടതി ഇ ഡി യെ വിമര്‍ശിച്ചു. ഈ കേസില്‍ ഇ ഡി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണം ഇഴയാന്‍ പാടില്ലെന്ന് വ്യക്തമാക്കി.

എല്ലാ കാലത്തും അന്വേഷണം നീട്ടി കൊണ്ടുപോകാനാകില്ലെന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന വിഷയമാണെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി അവരുടെ കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടികളിലൂടെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേ സമയം കേസന്വേഷണം പുരോഗമിക്കുന്നതായും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ സമന്‍സ് അയക്കുമെന്നും ഇ ഡി അറിയിച്ചു.കേസില്‍ അന്വേഷണം നേരിടുന്ന അലി സാബ്ര നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇ ഡി യെ വിമര്‍ശിച്ചത്.കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.