Kerala
സ്ഥാനമൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; പൊതുപരിപാടി നടത്തി ശിശുക്ഷേമ സമിതി ഭാരവാഹികള്‍
ശിശുക്ഷേമ സംരക്ഷണ സമിതി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഭാരവാഹികളെ പുറത്താക്കണമെന്നാണ് പരാതിയിലെ ആവശ്യം.
തിരുവനന്തപുരം | സ്ഥാനമൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ശിശുക്ഷേമ സമിതി ഭാരവാഹികള്‍. ഉത്തരവ് നിലനില്‍ക്കെ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ചു.
ഷിജുഖാനാണ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കിയത്. ശിശുക്ഷേമ സംരക്ഷണ സമിതി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഭാരവാഹികളെ പുറത്താക്കണമെന്നാണ് പരാതിയിലെ ആവശ്യം.
എന്നാല്‍, കോടതി ഉത്തരവിനു ശേഷം ഔദ്യോഗിക പദവി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
---- facebook comment plugin here -----